Loading ...

Home International

കല്‍പന ചൗള അമേരിക്കയുടെ ഹീറോ എന്ന്​ ട്രംപ്

വാഷിങ്​ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോ എന്ന്​ വിളിച്ച്‌​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. കല്‍പന ചൗളയുടെ ​ധൈര്യവും ത്യാഗ മനോഭാവവും ബഹിരാകാശ യാത്രികരാവാന്‍ കൊതിക്കുന്ന ലക്ഷക്കണക്കിന്​ അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും പ്രചോദനമാണെന്നും ട്രംപ്​ പറഞ്ഞു​.

മെയ്​ മാസത്തെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ്​ പസഫിക്​ ​െഎലാന്‍റര്‍ ഹെറി​േട്ടജ്​ മാസമായി തെരഞ്ഞെടുത്തതി​​​െന്‍റ ഭാഗമായാണ്​ ട്രംപി​​​െന്‍റ പ്രസ്​താവന.സ്​പേസ്​ ഷട്ടില്‍ പ്രോഗ്രാമിനോടുള്ള പ്രതിബദ്ധതയിലൂടെ അമേരിക്കയുടെ ഹീറോ ആയി കല്‍പന മാറിയെന്നായിരുന്നു ട്രംപ്​ പറഞ്ഞത്​. കല്‍പനയുടെ നേട്ടങ്ങള്‍ക്ക്​ മരണാനന്തര ബഹുമതിയായി നാസ നല്‍കിയ സ്​പേസ്​ മെഡല്‍ ഒാഫ്​ ഹോണര്‍ പുരസ്​കാരം നല്‍കിയതായും അമേരിക്കന്‍ പ്രസിഡന്‍റ്​ കൂട്ടിച്ചേര്‍ത്തു.

2003 ഫെബ്രുവരി ഒന്നിനാണ്​ കല്‍പനയടക്കം ഏഴ്​ ബഹിരാകാശ യാത്രികര്‍ മരിച്ചത്​.​ ഭൂമിയിലേക്ക്​ തിരിക്കവെ കൊളംബിയ സ്​പേസ്​ ഷട്ടില്‍ തകര്‍ന്നായിരുന്നു ദാരുണാന്ത്യം.

Related News