Loading ...

Home International

സിറിയയിൽ ഇസ്രായേല്‍ വ്യോമാക്രമണം

സിറിയയിലേക്ക് ഇസ്രായല്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ​ഗോലാന്‍ താഴ്വരകളില്‍ നിന്നും ഡമാസ്കസിലേക്കാണ് ബുധനാഴ്ച രാത്രി ആക്രമണം നടന്നത്.ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും ആളപായമില്ലെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡമാസ്കസിലെ സിറിയന്‍, ഇറാനിയന്‍ സൈനിക കേന്ദ്രത്തിലേക്കാണ് വ്യോമാക്രമണം നടന്നതെന്നാണ് ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മാസം സിറിയയിലേക്ക് നടക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ ആക്രമണമാണിത്. ഫെബ്രുവരി 9 ന് നടന്ന ആക്രമണത്തില്‍ സിറിയയിലെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി നോര്‍ത്തേണ്‍ ഇസ്രായേലിലേക്ക് സിറിയയന്‍ സൈന്യം മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ആളപായം സംഭവിച്ചില്ല.

Related News