Loading ...

Home National

ഇന്ത്യ-യു എ ഇ ഓണ്‍ലൈന്‍ ഉച്ചകോടി വെള്ളിയാഴ്ച; ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവെക്കും

ദുബായ് : ഇന്ത്യ-യു എ ഇ.ഓണ്‍ലൈന്‍ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവെക്കും.അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ പങ്കെടുക്കും.

യു.എ.ഇയുടെ 50ാം വാര്‍ഷികവും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മാസം നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒമിക്രോണ്‍ വ്യാപനം മൂലം യാത്ര റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ഉച്ചകോടി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറില്‍ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലെയും സാമ്ബത്തിക, വ്യാപാര മന്ത്രാലയങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

സെപ്തംബറില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയോജിത സാമ്ബത്തിക സഹകരണക്കരാര്‍ തയാറാക്കിയിരുന്നു. ഇതിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ ഒപ്പുവെക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യവുമായി ഉണ്ടാക്കുന്ന സുപ്രധാന കരാറാണിത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇറക്കുമതി, കയറ്റുമതി നികുതികളില്‍ ഗണ്യമായ കുറവുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനും കഴിയും. യു.എ.ഇയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന നയങ്ങളും കരാറിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2015, 2018, 2019 വര്‍ഷങ്ങളില്‍ നരേദ്രമോദി യു.എ.സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ പലതവണ കൂടിക്കാഴ്ചയും നടത്തി.

Related News