Loading ...

Home International

കാനഡയില്‍ ട്രക്ക് സമരം തടയുന്നതില്‍ പരാജയം; ഓട്ടവ പൊലീസ് മേധാവി രാജിവെച്ചു

ഓട്ടവ: കനേഡിയന്‍ തലസ്ഥാനമായ ഓട്ടവയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ നടന്ന ട്രക്ക് സമരം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപണമുയര്‍ന്ന പൊലീസ് മേധാവി പീറ്റര്‍ സ്​ലോലി രാജിവെച്ചു.രാജിക്കാര്യം ഓട്ടവ പൊലീസ് സര്‍വീസ് ബോര്‍ഡ് സ്ഥിരീകരിച്ചു. കനേഡിയന്‍ മുന്‍ സോക്കര്‍ പ്ലെയറായ ​ഇദ്ദേഹം27 വര്‍ഷമായി പൊലീസ് സേനയുടെ ഭാഗമാണ്. 2024ല്‍ സര്‍വീസ് അവസാനിക്കും.19 ദിവസമാണ് ഗതാഗതം തടഞ്ഞ് ട്രക്കുമായി സമരക്കാര്‍ ഉപരോധം നടത്തിയത്. ഒടുവില്‍ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടിയന്തരാവസ്ഥ നിയമം പ്രയോഗിക്കുകയായിരുന്നു.

ജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കുന്ന നടപടി നിരോധിക്കാനും പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും വാഹന ഇന്‍ഷുറന്‍സ് റദ്ദാക്കാനും നടപടിയുണ്ടാകും. യു.എസില്‍ നിന്നാണ് പ്രധാനമായും പ്രതിഷേധക്കാര്‍ക്ക് സാമ്ബത്തിക സഹായം ലഭിക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ പ്രയോഗിക്കാനുള്ള വാര്‍ മെഷേര്‍സ് ആക്‌ട് ആണ് ട്രൂഡോ പ്രയോഗിച്ചത്. ഈ നിയമം ആദ്യമായി ഉപയോഗിച്ചത് ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയര്‍ ട്രൂഡോ ആയിരുന്നു.

Related News