Loading ...

Home International

പണമില്ല; അഫ്ഗാന്‍ എംബസികള്‍ പ്രതിസന്ധിയില്‍

ല​ണ്ട​ന്‍: വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ അ​ഫ്ഗാ​നി​സ്താ​ന്‍ എം​ബ​സി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ധ​ന​സ​ഹാ​യ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ല്‍.അ​ഫ്ഗാ​നി​സ്താ​നി​ല്‍ താ​ലി​ബാ​ന്‍ ഭ​ര​ണം പി​ടി​ച്ച​തി​ന് പി​ന്നാ​ലെ ആ​സ്തി​ക​ള്‍ മ​ര​വി​പ്പി​ച്ച​താ​ണ് ഇ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. എം​ബ​സി ഓ​ഫി​സു​ക​ള്‍​ക്ക് ​വാ​ട​ക കൊ​ടു​ക്കാ​ന്‍​പോ​ലും ക​ഴി​യാ​തെ ഉ​​ദ്യോ​ഗ​സ്ഥ​ര്‍ വ​ല​യു​ക​യാ​ണെ​ന്ന് 'ദി ​ടൈം​സ്' റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ത​ല​സ്ഥാ​ന ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​ന​ത്ത വാ​ട​ക​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് ഓ​ഫി​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം ലോ​ക​മെ​ങ്ങു​മു​ള്ള 45 എം​ബ​സി​ക​ളും 20 കോ​ണ്‍​സു​ലേ​റ്റു​ക​ളും ചെ​റി​യ ഓ​ഫി​സു​ക​ളി​ലേ​ക്ക് ഇ​തി​ന​കം മാ​റ്റി​ക്ക​ഴി​ഞ്ഞു.വി​സ അ​പേ​ക്ഷ ന​ട​പ​ടി​ക​ള്‍ വ​ഴി പ്ര​തി​മാ​സം 2,500 ഡോ​ള​റാ​ണ് വാ​ഷി​ങ്ട​ണി​ലെ എം​ബ​സി​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ അ​ഫ്ഗാ​ന്‍ ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​കെ വ​രു​മാ​നം ഇ​താ​ണ്.

ത​ല്‍​ക്കാ​ലം ഓ​ഫി​സ് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ മാ​ത്ര​മാ​ണ് ഇ​തു​കൊ​ണ്ട് ക​ഴി​യു​ന്ന​തെ​ന്നും ശ​മ്ബ​ളം മാ​സ​ങ്ങ​ളാ​യി കു​ടി​ശ്ശി​ക​യാ​ണെ​ന്നും എം​ബ​സി ഉ​പ​മേ​ധാ​വി അ​ബ്ദു​ല്‍ ഹാ​ദി ന​ജ്റാ​ബി പ​റ​ഞ്ഞു. മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​തി​ലും മോ​ശ​മാ​ണ് കാ​ര്യ​ങ്ങ​ള്‍. മി​ക്ക അം​ബാ​സ​ഡ​ര്‍​മാ​രും ത​ദ്ദേ​ശീ​യ​രാ​യ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു ക​ഴി​ഞ്ഞു. സ​മീ​പ​ത്തു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.വെ​ള്ള​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന അ​ഗ്നി​ശ​മ​ന ​സേ​നാം​ഗ​ത്തെ പോ​ലെ​യാ​ണ് ത​ങ്ങ​ളെ​ന്ന് പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രു അ​ഫ്ഗാ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​ന്‍ പ​റ​ഞ്ഞു. നാ​ലു​പാ​ടും നി​ന്ന് ഉ​യ​രു​ന്ന അ​ഗ്നി​നാ​ള​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് ​വെ​ള്ള​മി​ല്ലാ​തെ തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ഞ​ങ്ങ​ള്‍ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News