Loading ...

Home National

ഭിന്നശേഷി സൗഹൃദമാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍

പല ലോകരാജ്യങ്ങളും ഇപ്പോള്‍ എല്ലാത്തരം വിവേചനങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ആധുനിക ജനതയ്ക്കാവശ്യമായ അടിസ്ഥാന ആവശ്യം തന്നെയാണ് വിവേചനങ്ങള്‍ ഇല്ലാതാക്കുകയെന്നത്.കേന്ദ്രസര്‍ക്കാരും രാജ്യത്തെ ഭിന്നശേഷിക്കാരായ ആളുകളെ സമൂഹത്തില്‍ സജീവമാക്കാന്‍ പുതിയ പദ്ധതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ രാജ്യത്തുടനീളമുള്ള 30 സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകളാക്കി മാറ്റും. കാഴ്ച വൈകല്യമുള്ളവര്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍, ശ്രവണ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് സഹയാത്രികരെ ആശ്രയിക്കുന്നത് പരമാവധി കുറച്ച്‌ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ സഹായിക്കാനാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്.

റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിലും റെയിലുകളിലും നമ്ബറുകളും സൗകര്യങ്ങളും മറ്റും മനസ്സിലാക്കാനായുള്ള അടയാളങ്ങളും കാഴ്ചശേഷിയില്ലാത്ത ആളുകള്‍ക്കും മനസ്സിലാകുന്നതിനായി ബ്രെയിലി സൂചനകളും, പരിമിതമായ കാഴ്ചയുള്ള ആളുകള്‍ക്ക് സ്റ്റെയര്‍കെയ്സുകളില്‍ പ്രകാശം പ്രതിഫലിക്കുന്ന സ്ട്രിപ്പുകളും, സ്ത്രീ-പുരുഷ വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി ബ്രെയ്ലി പൊതു അടയാളങ്ങളും റെയില്‍വേ സ്റ്റേഷന്റെ ബ്രെയിലി മാപ്പുകള്‍ എന്നിവയും ഈ ഭിന്നശേഷി സൗഹൃദ റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകും. കൂടാതെ സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്യുആര്‍ കോഡ് സംവിധാനവും നല്‍കും.



Related News