Loading ...

Home National

ഇന്ത്യന്‍ റെയില്‍വേയില്‍ 2.65 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ റെയില്‍വേയില്‍ ഒഴിവുള്ള തസ്തികകളുടെ എണ്ണം പാര്‍ലമെന്റില്‍ വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.2100ലധികം ഗസറ്റഡ് തസ്തികകള്‍ ഉള്‍പ്പെടെ 2,65,000ലധികം തസ്തികകള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ രാജ്യസഭാംഗം വി ശിവദാസന്റെ ചോദ്യത്തിന് മറുപടി പറയവെ, നിലവില്‍ റെയില്‍വേയില്‍ നോണ്‍-ഗസറ്റഡ് വിഭാഗത്തില്‍ ആകെ 2,65,547 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്  അറിയിച്ചു.

സെന്‍ട്രല്‍ റെയില്‍വേയില്‍ 56, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 87, ഈസ്റ്റേണ്‍ റെയില്‍വേയില്‍ 195, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 170, മെട്രോ റെയില്‍വേയില്‍ 22, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 141, നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 62, നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയില്‍ 112, നോര്‍ത്തേണ്‍ റെയില്‍വേയില്‍ 115, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 100, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 43, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 88, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 137, ദക്ഷിണ റെയില്‍വേയില്‍ 65, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 59, വെസ്റ്റേണ്‍ റെയില്‍വേയില്‍ 172 എന്നിങ്ങനെയാണ് ഒഴിവുള്ള ഗസറ്റഡ് തസ്തികകളുടെ വിശദാംശങ്ങള്‍. കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ മറ്റ് യൂണിറ്റുകളില്‍ 507 ഗസറ്റഡ് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.

അതേസമയം സെന്‍ട്രല്‍ റെയില്‍വേയില്‍ 27,177, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 8,447, ഈസ്റ്റേണ്‍ റെയില്‍വേയില്‍ 28,204, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 15,268, മെട്രോ റെയില്‍വേയില്‍ 856, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 9,366, നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 14,231, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 15,477, നോര്‍ത്തേണ്‍ റെയില്‍വേയില്‍ 37,436, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 15,049, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 16,741, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 9,422, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 16,847, ദക്ഷിണേന്ത്യന്‍ റെയില്‍വേയില്‍ 9,500, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 6,525, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 11,073 എന്നിങ്ങനെയാണ് നോണ്‍-ഗസറ്റഡ് തസ്തികകളിലെ ഒഴിവ്.

പശ്ചിമ റെയില്‍വേയില്‍ 26,227 ഒഴിവുകളും മറ്റ് യൂണിറ്റുകളില്‍ 12,760 നോണ്‍ ഗസറ്റഡ് തസ്തികകളുമുണ്ട്. ഒഴിവുകള്‍ നികത്തുന്നത് തുടര്‍ച്ചയായി നടക്കുന്ന പ്രവര്‍ത്തനമാണെന്നും റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ ഇത് ചെയ്യുന്നുണ്ടെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 35,281 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ റെയില്‍വേ കഴിഞ്ഞ മാസം നിര്‍ത്തിവച്ചിരുന്നു.

Related News