Loading ...

Home National

ലൈഫ് ഇൻഷൂറൻസ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ 21,539 കോടി രൂപ

2021 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപ. സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) നല്‍കിയ രേഖകളിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള നടപടികളുടെ ഭാഗമായാണ് രേഖകള്‍ കൈമാറിയത്.2019 സാമ്പത്തിക വര്‍ഷത്തില്‍ 13,843.70 കോടി രൂപയായിരുന്നു ഈ തുക. അത് 2020 ആയപ്പോഴേക്കും 16,052.65 കോടിയായും 2021ല്‍ 18,495.32 കോടി രൂപയായും ഉയര്‍ന്നു.

കാലാവധി പൂര്‍ത്തിയായതിന് ശേഷം തുക സ്വീകരിക്കാതിരിക്കുകയോ, പോളിസി ഉടമയുടെ മരണശേഷം കുടുംബാംഗങ്ങള്‍ ക്ലെയിം അവകാശപ്പെടാതിരിക്കുകയോ ചെയ്യുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയും ഉള്‍പ്പടെ കൂട്ടുമ്പോഴാണ് ഇത്രയധികം തുക വരുന്നത്.1000 രൂപയില്‍ കൂടുതല്‍ തുക ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അക്കാര്യം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ 10 വര്‍ഷം പിന്നിട്ടശേഷവും ക്ലെയിം ചെയ്തില്ലെങ്കില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമനിധിയിലേയ്ക്ക് ആതുക മാറ്റുന്നതാണ് കീഴ് വഴക്കം.

Related News