Loading ...

Home National

നിയമസഭ തെരഞ്ഞെടുപ്പ്; 2022: യുപി 60% പോളിംഗ്, ഉത്തരാഖണ്ഡ് പോളിംഗ് 59.37%, ഗോവ പോളിംഗ് 75%

ഉത്തരാഖണ്ഡിലെ 70 നിയമസഭാ സീറ്റുകളിലേക്കും ഗോവയിലെ 40 മണ്ഡലങ്ങളിലേക്കും ഉത്തർപ്രദേശിലെ 55 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.

യുപിയിൽ 55 സീറ്റുകളിലേക്കുള്ള ശരാശരി വോട്ടിംഗ് ശതമാനം 60.3 ശതമാനം രേഖപ്പെടുത്തി. ഉത്തരാഖണ്ഡിൽ 59.37 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഗോവയിൽ 75.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഗോവയിലും ഉത്തരാഖണ്ഡിലും യഥാക്രമം 40, ഉത്തരാഖണ്ഡിൽ 70 എന്നിങ്ങനെ എല്ലാ നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു.

Read Also : മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്

ഉത്തർപ്രദേശിൽ 55 സീറ്റുകളിൽ 2017ൽ ഭരണകക്ഷിയായ ബിജെപി 38 സീറ്റുകളും സമാജ്‌വാദി പാർട്ടി 15 ഉം കോൺഗ്രസിന് രണ്ട് സീറ്റും ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പിയും കോൺഗ്രസും സഖ്യത്തിലാണ് മത്സരിച്ചത്. ഏഴ് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഗോവ നിയമസഭയിൽ 40 അംഗബലമുണ്ട്, അതിൽ ബിജെപിക്ക് നിലവിൽ 17 നിയമസഭാംഗങ്ങളുണ്ട്, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി) യുടെ വിജയ് സർദേശായി, മൂന്ന് സ്വതന്ത്രർ എന്നിവരുടെ പിന്തുണയുണ്ട്.

2022 ലെ തെരഞ്ഞെടുപ്പിൽ, ഗോവയിൽ ബഹുകോണ തെരഞ്ഞെടുപ്പ് മത്സരത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) വെല്ലുവിളിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 11 മുഖ്യമന്ത്രിമാരെ കണ്ട ഉത്തരാഖണ്ഡിൽ രണ്ടാം തവണയും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Related News