Loading ...

Home National

എയര്‍ ഇന്ത്യയുടെ തലപ്പത്ത് പുതിയ മുഖം; ഇനി നയിക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍സ് മുന്‍ ചെയര്‍മാന്‍

എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയുമായി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാനായ ഇല്‍കര്‍ ഐച്ചിയെ നിയമിച്ചു.ടാറ്റാ ഗ്രൂപ്പ് ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയതായി ടാറ്റാ ഗ്രൂപ്പിന്റെ കുറിപ്പില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിന് മുമ്ബായോ ഇദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ടാറ്റാ സണ്‍സ് അറിയിച്ചു.

തുര്‍ക്കിയിലെ ഇസ്താംബുള്ളിലാണ് ഇല്‍കര്‍ ഐച്ചിയുടെ ജനനം. ബില്‍ക്കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദധാരിയായ ഇദ്ദേഹം യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.1994ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ച ഐച്ചി തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്റേയും തുര്‍ക്കി എയര്‍ലൈന്‍സ് സ്‌പോര്‍ട്‌സ് ക്ലബിന്റേയും കനേഡിയന്‍ തുര്‍ക്കിഷ് ബിസിനസ് കൗണ്‍സിലിന്റേയും യുഎസ് തുര്‍ക്കി ബിസിനസ് കൗണ്‍സിലിന്റേയും ബോര്‍ഡ് അംഗമായിരുന്നു. റിപ്പബ്ലിക്ക് ഓഫ് തുര്‍ക്കി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് പ്രമോഷന്‍ ഏജന്‍സിയുടെ ചെയര്‍മാനായിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സിയുടെ വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം 2014ല്‍ ഇതിന്റെ ചെയര്‍മാനായി. തൊട്ടടുത്ത വര്‍ഷം തുര്‍ക്കി എയര്‍ലൈന്‍സ് ചെയര്‍മാനായി നിയമിതനായ ഐച്ചി ഈ അടുത്ത് വരെ പദവിയില്‍ ഉണ്ടായിരുന്നു.

Related News