Loading ...

Home National

മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ച്‌ അണ്ണാ ഹസാരെ

മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍ക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിക്കുന്നതായി അണ്ണാ ഹസാരെ അറിയിച്ചു.

നിരാഹാര സമരം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് അയച്ച കത്തിന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഹസാരെ പറഞ്ഞു. സംസ്ഥാനത്ത് വൈന്‍ നയം നടപ്പിലാക്കുന്നതിന് മുമ്ബ് ജനങ്ങളുടെ തീരുമാനം പരിഗണിക്കുമെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പ് നല്‍കിയതായും ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും വാക്ക്-ഇന്‍ സ്റ്റോറുകളിലും 5,000 രൂപ വാര്‍ഷിക ലൈസന്‍സിംഗ് ഫീസില്‍ വൈന്‍ വില്‍ക്കാനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും വൈന്‍ നിര്‍മാതാക്കളുടെയും വില്‍പ്പനക്കാരുടെയും ലാഭം കൂട്ടാനും എടുത്ത ഈ തീരുമാനം യുവാക്കളും സ്ത്രീകളുമുള്‍പ്പെടുന്ന സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് അണ്ണാ ഹസാരെ പ്രതികരിച്ചിരുന്നത്. ഈ വിഷയം സൂചിപ്പിച്ച്‌ മുഖ്യമന്ത്രിക്ക് രണ്ട് കത്തുകള്‍ അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് വൈന്‍ നയത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

Related News