Loading ...

Home National

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; പഞ്ചാബില്‍ കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കലില്‍

പഞ്ചാബില്‍ കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കലില്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കര്‍ഷക നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബില്‍ എത്തുന്നത്. മോദിയുടെ നേതൃത്വത്തില്‍ റാലിയുള്‍പ്പടെയുള്ള പരിപാടികള്‍ പഞ്ചാബില്‍ ബി.ജെ.പി നേതൃത്വം ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഞ്ചാബില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താന്‍കോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷക നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയമായതുകൊണ്ടാണ് പ്രതിഷേധമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

നേരത്തേ പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയില്‍പ്പെട്ട പശ്ചാത്തലം കൂടിപരിഗണിച്ചാണ് ഇന്ന് പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്നത്. ഫിറോസ്‍പൂരിവ്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് 20 മിനിറ്റോളം പ്രധാനമന്ത്രി മേല്‍പാലത്തില്‍ കുടുങ്ങിയിരുന്നു. പ്രതിഷേധം അയയാതെ വന്നതോടെ ഒടുവില്‍ പരിപാടി റദ്ദാക്കി മോദിക്ക് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

Related News