Loading ...

Home National

പിഎസ്എല്‍വി സി – 52 കൗണ്ട്ഡൗണ്‍ തുടങ്ങി; വിക്ഷേപണം നാളെ

ഇടവേളക്ക് ശേഷം ഐ എസ് ആര്‍ഒ യുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം നാളെ. ഇതിന് മുന്നോടിയായി 25.30 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഞായറാഴ്ച ആരംഭിച്ചു. റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന പ്രകിയയും തുടങ്ങി.

ആധുനീക റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് – 4 നെയാണ് നാളെ പുലര്‍ച്ചെ 5.59 ന് വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും പി എസ് എല്‍ വി – സി 52 റോക്കറ്റാണ് പേടകവുമായി കുതിക്കുക.

വിക്ഷേപണത്തിന്റെ മുപ്പത്തിയഞ്ചാം മിനിട്ടില്‍ ഇഒഎസ് ഉപഗ്രഹം നിശ്ചിത സൗരസ്ഥിരഭ്രമണപഥത്തിലിറങ്ങും. 1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യവും സൂഷ്മവുമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാനാവും. ഫ്‌ളഡ് മാപ്പിങ്ങിനടക്കമുള്ള ഏറ്റവും ആധുനീക സംവിധാനങ്ങളുണ്ട്.

Related News