Loading ...

Home International

മ്യാന്മറില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുമെന്ന് സൈന്യം

യാംഗോന്‍: രാജ്യത്തി​ന്‍റെ ഐക്യദിനത്തി​ന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ 800ല്‍ ഏറെ തടവുകാര്‍ക്ക് മാപ്പുനല്‍കുമെന്ന് പ്രഖ്യാപിച്ച്‌ മ്യാന്മര്‍ സൈനിക ഭരണകൂടം.അതേസമയം, മ്യാന്മര്‍ നേതാവ് ഓങ്സാന്‍ സൂചിയുടെ ഉപദേഷ്ടാവായിരുന്ന ആസ്ട്രേലിയന്‍ സാമ്ബത്തിക പ്രഫസര്‍ സീന്‍ ടേണല്‍ ഇക്കൂട്ടത്തിലുണ്ടോ എന്നത് അധികൃതര്‍ വ്യക്തമാക്കിയില്ല. സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിനു പേരാണ് മ്യാന്മറില്‍ തടവില്‍ കഴിയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ദേശീയ ഔദ്യോഗിക രഹസ്യനിയമം ലംഘി​െച്ചന്ന് കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ ഏപ്രിലില്‍ 23,000 തടവുകാരെ സൈനിക ഭരണകൂടം മോചിപ്പിച്ചിരുന്നു.


Related News