Loading ...

Home National

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈനയില്‍ നിന്നും വെല്ലുവിളി നേരിടുന്നതായി ഇന്‍ഡോ-പസിഫിക് സ്ട്രാറ്റജിക് റിപ്പോര്‍ട്ട്

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശവും ഗ്രാമങ്ങളും ചൈനയില്‍നിന്ന് വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുറത്തുവിട്ട ഇന്‍ഡോ-പസിഫിക് സ്ട്രാറ്റജിക് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ആരോഗ്യം, സൈബര്‍സ്പേസ്, ബഹിരാകാശം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. മുന്‍ ഭരണകൂടങ്ങള്‍ പിന്‍ തുടര്‍ന്ന സൗഹാര്‍ദപരമായ നിലപാട് തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് ചൈനയുടെ ഭാഗത്തുനിന്നുമുള്ള വെല്ലുവിളി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് രാജ്യത്തെ ബാധിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പെട്ടന്ന് തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈന സാമ്ബത്തിക, നയതന്ത്ര, സൈനിക, സാങ്കേതിക ശക്തികള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ് എന്നാല്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ വികസനത്തിനു വേണ്ടി ഇരുരാജ്യങ്ങളും ഒരുമിച്ചു നില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News