Loading ...

Home National

ട്രെയിനിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആർ.സി.ടി.സി. പുനഃരാരംഭിക്കുന്നു

ട്രെയിനിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഫെബ്രുവരി 14 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഐ.ആർ.സി.ടി.സി. രാജ്യത്തെ കൊവിഡ് ഇളവുകളും യാത്രക്കാരുടെ നിരന്തര ആവശ്യവും പരി​ഗണിച്ചാണ് ഈ തീരുമാനം. റെയിൽവേ ബോർഡിൽനിന്ന് ലഭിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്.428 ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആകെയുള്ളതിൽ 2021 ഡിസംബറോടെ 30 ശതമാനം തീവണ്ടികളിലാണ് പാകം ചെയ്ത ഭക്ഷണവിതരണം പുനഃസ്ഥാപിച്ചത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. 2022 ജനുവരിയിൽ 80 ശതമാനവും ബാക്കി 20 ശതമാനം 2022 ഫെബ്രുവരി 14-നകം പുനഃസ്ഥാപിക്കുമെന്നും റെയിൽവേയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. റെഡി ടു ഈറ്റ് ഭക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് കാറ്ററിംഗ് സർവീസുകൾ നിർത്തിവെച്ചത്.

Related News