Loading ...

Home International

ബ്രസീലിലെ ചേരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഒരു ചേരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു.റെയിഡില്‍ നിരവധി ആയുധങ്ങള്‍, പിസ്റ്റളുകള്‍, ഗ്രനേഡുകള്‍, മയക്കുമരുന്നുകള്‍ എന്നിവ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകളും ആശുപത്രികളും അടച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന മിലിട്ടറി പൊലീസ് അറിയിച്ചു. സാവോ ഗോങ്കലോ നഗരത്തിലെ സാല്‍ഗ്യൂറോ എന്ന ചേരി സമുച്ചയത്തിന് സമീപമാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഹൈവേ പൊലീസും മിലിട്ടറി പൊലീസും തമ്മില്‍ നടത്തിയ റെയ്ഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related News