Loading ...

Home USA

മതബോധന സ്കൂള്‍ കലോത്സവം അവിസ്മരണീയമായി

ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്‍റ് മേരീസ് മതബോധന സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് വാര്‍ഷിക കലോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. സഭയിലെ വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കിയും ക്നാനായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള കലാവിരുന്നൊരുക്കിയും മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികളാണ് കുട്ടികള്‍ സ്റ്റേജില്‍ അവതരിപ്പിച്ചത്.

പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടിയാണു ഡാന്‍സുകളുടെയും സ്കിറ്റുകളുടെയും രൂപത്തില്‍ ഓരോ വര്‍ഷവും സിസിഡി ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്. സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കുചേര്‍ന്നു. 

ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച ഫെസ്റ്റിവല്‍ വികാരി à´«à´¾. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. സഹവികാരി à´«à´¾. എബ്രഹാം കളരിക്കല്‍ സ്വാഗതവും à´«à´¾. ബോബന്‍ വട്ടംപുറത്തു ആശംസാ പ്രസംഗവും നടത്തി. à´«à´¾. ജോസഫ് മേലേടം, സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഡയറക്ടര്‍ ടീന തോമസ് നെടുവാന്പുഴ, കെ.സി.എസ്. പ്രസിഡന്‍റ് ബിനു പൂത്തറയില്‍, ചര്‍ച്ച്‌ എക്സിക്യൂട്ടീവ് മെംബേഴ്സ്, സിസ്റ്റേഴ്സ്, സ്കൂള്‍ സെക്രട്ടറി ബിനു ഇടകര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജ്യോതി ആലപ്പാട്ട് പ്രോഗ്രാമുകളെപ്പറ്റി വിശദീകരിച്ചു . സ്കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു .അസിസ്റ്റന്‍റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ നന്ദി പറഞ്ഞു. ക്നാനായ വോയിസ് പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്തു. അനില്‍ മറ്റത്തികുന്നേല്‍, ടോണി കിഴക്കേക്കുറ്റ്, സജി കോച്ചേരില്‍ എന്നിവര്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഡൊമിനിക് ചൊള്ളന്പേല്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ഫെസ്റ്റിവലിന്‍റെ ഭാഗമായി സ്നേഹവിരുന്നും ഒരുക്കി. 

റിപ്പോര്‍ട്ട്: സ്റ്റീഫന്‍ ചൊള്ളന്പേല്‍

Related News