Loading ...

Home International

"സമഗ്ര വികസനവും സുരക്ഷയും ഉറപ്പു വരുത്തി പ്രവര്‍ത്തിക്കും"; ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ധാരണ

മെല്‍ബെണ്‍: വെള്ളിയാഴ്ച നടന്ന ക്വാഡ് ഉച്ചകോടിയില്‍ സമഗ്ര വികസനവും സുരക്ഷയും ഉറപ്പു വരുത്തി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ- ഓസ്‌ട്രേലിയ സംയുക്ത പ്രഖ്യാപനം.ഉച്ചകോടിക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .

ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളെ സംബന്ധിച്ചും മറ്റ് ആഗോള കാര്യങ്ങളെ സംബന്ധിച്ചും തങ്ങള്‍ ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കൂടുതല്‍ വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഇന്തോ-പസഫിക് മേഖലയില്‍ വിശാലവും സമഗ്രവുമായ വളര്‍ച്ച ഉറപ്പാക്കുന്നതിനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് എസ്. ജയശങ്കര്‍ പറഞ്ഞത്. ഈ പ്രസ്താവനയ്ക്ക് മാരിസ് പെയ്ന്‍ പരിപൂര്‍ണ പിന്തുണ നല്‍കി.

രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായും എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും മാനിച്ചു കൊണ്ട് വളര്‍ച്ചയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായും ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടേയും പൂര്‍ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Related News