Loading ...

Home International

അ​ഫ്ഗാ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് യു.എസില്‍ നിക്ഷേപിച്ച 700 കോ​ടി​ ഡോ​ള​ര്‍ തിരിച്ചു നല്‍കില്ല; പകുതി സെപ്റ്റംബര്‍ 11 ഭീകരാക്രമണ ഇരകള്‍ക്ക്

വാ​ഷി​ങ്ട​ണ്‍: അ​ഫ്ഗാ​നി​സ്താ​ന്‍ വീ​ണ്ടും താ​ലി​ബാ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നു പി​ന്നാ​ലെ യു.​എ​സ് മ​ര​വി​പ്പി​ച്ച 700 കോ​ടി​യി​ലേ​റെ ഡോ​ള​ര്‍ തി​രി​ച്ചു​ന​ല്‍​കി​ല്ല.താ​ലി​ബാ​ന്‍ രാ​ജ്യം പി​ടി​ക്കും​മു​മ്ബ് അ​ഫ്ഗാ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ന്യൂ​യോ​ര്‍​ക്കി​ലെ ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച തു​ക​യു​ടെ പ​കു​തി 2001ലെ ​സെ​പ്റ്റം​ബ​ര്‍ 11 ഭീ​ക​രാ​ക്ര​മ​ണ ഇ​ര​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. അ​വ​ശേ​ഷി​ച്ച തു​ക അ​ഫ്ഗാ​നി​സ്താ​നി​ല്‍ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യും ഉ​പ​യോ​ഗി​ക്കും.

ഇ​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ് ബൈ​ഡ​ന്‍ ത​യാ​റാ​ക്കി​വ​രു​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​റി​നെ മ​റി​ച്ചി​ട്ട് താ​ലി​ബാ​ന്‍ അ​ധി​കാ​ര​മേ​റി​യ​തോ​ടെ​യാ​ണ് ഫ​ണ്ട് യു.​എ​സ് മ​ര​വി​പ്പി​ച്ച​ത്. പ​ണ​മാ​യും ബോ​ണ്ടാ​യും സ്വ​ര്‍​ണ​മാ​യു​മാ​ണ് 'ദ ​അ​ഫ്ഗാ​നി​സ്താ​ന്‍ ബാ​ങ്ക്' എ​ന്നു പേ​രു​ള്ള അ​ഫ്ഗാ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് നി​ക്ഷേ​പി​ച്ച​ത്.ഈ ​നി​ക്ഷേ​പം വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് താ​ലി​ബാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു.​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് വി​ട്ടു​ന​ല്‍​കി​യി​രു​ന്നി​ല്ല. അ​തി​നി​ടെ, സെ​പ്റ്റം​ബ​ര്‍ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ഇ​തി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​നു​കൂ​ല​മാ​യ വി​ധി​യും സ​മ്ബാ​ദി​ച്ചു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് പ​കു​തി തു​ക ഇ​വ​ര്‍​ക്കാ​യി വീ​തി​ച്ചു​ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.നി​ല​വി​ല്‍ അ​ഫ്ഗാ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് നി​യ​ന്ത്ര​ണം താ​ലി​ബാ​നാ​ണ്.

Related News