Loading ...

Home National

റെയില്‍വേ ടിക്കറ്റ് മെഷീനിലൂടെ ഇനി യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ചും ടിക്കറ്റെടുക്കാം

ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള സ്റ്റേഷനുകളില്‍ ഇനി ക്യു.ആര്‍. കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റല്‍ പേമെന്റ് സംവിധാനവും.ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ (എ.ടി.വി.എം.) ക്യു.ആര്‍ കോഡ് സ്കാന്‍ചെയ്ത് യു.പി.ഐ ആപ്പുകള്‍വഴി പണമടച്ച്‌ ടിക്കറ്റെടുക്കാം. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, തുടങ്ങിയ എല്ലാ വാലറ്റുകളും ഉപയോഗിക്കാനാകും. യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച്‌ യാത്രാടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും വാങ്ങാനും സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനും കഴിയും.

നിലവില്‍ പണമിടപാടിന് റെയില്‍വേ വിതരണം ചെയ്യുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ മാത്രമായിരുന്നു യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്‌. എ.ടി.വി.എമ്മുകളില്‍ ടിക്കറ്റ് എടുക്കണമെങ്കില്‍ ഈ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇനിമുതല്‍ ടിക്കറ്റെടുത്തശേഷം യു.പി.ഐ ആപ്പുകള്‍വഴി പണമടയ്ക്കാം. എ.ടി.വി.എമ്മിന്റെ സ്‌ക്രീനില്‍ തെളിയുന്ന കോഡ് സ്കാന്‍ചെയ്താണ് ടിക്കറ്റിന്റെ പണമടക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡുകള്‍ റീ ചാര്‍ജ്ചെയ്യാനും ഇനി ഇതേ സംവിധാനം ഉപയോഗിക്കാവുന്നതാണ്.




Related News