Loading ...

Home Gulf

നവോദയയുടെ സഹായത്താല്‍ രോഗിയായ പ്രവാസി നാട്ടിലെത്തി

റിയാദ്: അരാജ് മൂസ സനയയില്‍ കാര്‍ മെക്കാനിക്കായി ജോലി നോക്കിയിരുന്ന കൊല്ലം കടയ്ക്കല്‍ കിഴക്കുംഭാഗം സ്വദേശിയായ ഷാജി (52) ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. 

ശക്തമായ നടുവേദന അനുഭവപ്പെടുകയും താമസിയാതെ കാലുകള്‍ക്ക് ബലക്ഷയം നേരിട്ട് നടക്കാനാവാത്ത അവസ്ഥയിലായിരുന്ന ഷാജിയുടെ യാത്രാചെലവ് നവോദയയാണ് വഹിച്ചത്. കൂടുതല്‍ പരിശോധനക്കും തുടര്‍ ചികിത്സക്കുമായി ഡോ. രാമചന്ദ്രന്‍റെ നിര്‍ദ്ദേശാനുസരണമാണ് നാട്ടിലേക്ക് മടങ്ങിയത്. നവോദയ ജീവകാരുണ്യ ചെയര്‍മാന്‍ ബാബുജിയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Related News