Loading ...

Home International

ഗോത്ര ആചാരപ്രകാരം അടുത്ത ബന്ധുക്കളുമായി വിവാഹം; പാക്കിസ്ഥാനിൽ ജനിതക വൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ ജനിതക വൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് . ബന്ധങ്ങളില്‍ നിന്നും വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് ഇത്തരം വൈകല്യങ്ങള്‍ കാണുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് .കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കാന്‍ പാകിസ്താനിലെ ഗോത്രാചാരങ്ങള്‍ അനുമതി നല്‍കുന്നു. à´ˆ വിവാഹ സമ്ബ്രദായം പൂര്‍ണ്ണമായും സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണെങ്കിലും പാകിസ്താനിലെ à´šà´¿à´² പട്ടണങ്ങളില്‍, അടുത്ത ബന്ധുത്വത്തില്‍ നിന്നുള്ള വിവാഹം ഒരു  പാരമ്പര്യമായി തന്നെ മാറിയിരിക്കുകയാണ് .

ജര്‍മ്മനിയിലെ ഡിഡബ്ല്യു ന്യൂസ് ഇത്തരത്തില്‍ വിവാഹം ചെയ്തവരെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ അഭിമുഖത്തില്‍ ആളുകള്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. പലരുടെയും കുട്ടികള്‍ വൈകല്യങ്ങള്‍ നേരിടുന്നവരാണ് .
പാക്ക്  അധീന കശ്മീരില്‍ താമസിക്കുന്ന ഗഫൂര്‍ ഹുസൈന്‍ à´·à´¾ (56) എട്ട് കുട്ടികളുടെ പിതാവാണ്. ഇവിടുത്തെ ഗോത്ര ആചാരമനുസരിച്ച്‌ കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ കൂടെ മാത്രമേ മക്കളെ വിവാഹം കഴിപ്പിച്ചയക്കൂ . ഇത്തരത്തിലുള്ള വിവാഹത്തില്‍ നിന്നുള്ള കുട്ടികളില്‍ വ്യാപകമായ ജനിതക രോഗങ്ങളുടെ അപകടങ്ങളെക്കുറിച്ച്‌ ഷായ്‌ക്ക് നന്നായി അറിയാം. എന്നിട്ടും 1987-ല്‍ മാതൃസഹോദരന്റെ മകളെ അദ്ദേഹം വിവാഹം കഴിച്ചു, ഇന്ന് അവരുടെ മൂന്ന് കുട്ടികള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു. മകന് ബുദ്ധിവികാസവും കുറവാണെന്ന് ഗഫൂര്‍ ഹുസൈന്‍ à´·à´¾ പറഞ്ഞു. അവരുടെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, മറ്റൊരാള്‍ക്ക് ശരിയായി കേള്‍ക്കുന്നില്ല.കേള്‍വി തകരാറുമുണ്ട്.

ബന്ധുത്വത്തില്‍ നിന്ന് വിവാഹം നടത്താത്തതിന്റെ പേരില്‍ ആളുകള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്ന രീതി പോലുമുണ്ട് .പാകിസ്താനിലെ ജനിതകമാറ്റങ്ങളെക്കുറിച്ചുള്ള 2017-ലെ റിപ്പോര്‍ട്ട്, വിശദമാക്കുന്നു . . രക്തബന്ധത്തിലെ വിവാഹം മൂലം ജനിതക വൈകല്യങ്ങള്‍ പാകിസ്താനില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാബേസ് അനുസരിച്ച്‌, പാകിസ്താനില്‍ കണ്ടെത്തിയ 130 വ്യത്യസ്ത ജനിതക വൈകല്യങ്ങളില്‍ 1,000-ലധികം മ്യൂട്ടേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Related News