Loading ...

Home USA

വൈദ്യുത വാഹനങ്ങളിലേക്ക് മാറാനൊരുങ്ങി അമേരിക്കന്‍ സൈന്യം

അമേരിക്ക : ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ തങ്ങളുടെ സംഭാവന കുറയ്ക്കാനൊരുങ്ങി അമേരിക്കന്‍ സൈന്യം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി സൈന്യം പൂര്‍ണമായി വൈദ്യുത വാഹനങ്ങളിലേക്ക് മാറാനൊരുങ്ങുകയാണ്.

നിലവില്‍ ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 47-ാം സ്ഥാനത്താണ് അമേരിക്കന്‍ സേന. അതായത് നൂറുക്കണക്കിന് വരുന്ന മറ്റ് രാജ്യങ്ങളുടെ സൈന്യങ്ങളെക്കാള്‍ മുന്‍പന്തിയില്‍. എന്നാല്‍ പരിസ്ഥിതിക്ക് കൂടി പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇനി സേന നടത്തുക. 2050 ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനമാണ് ലക്ഷ്യം.നിലവില്‍ 2032 ഓടെ ബഹിര്‍ഗമനം 50 ശതമാനമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സേന. ഇതിന്റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും ഊര്‍ജക്ഷമത ഉറപ്പു വരുത്തും. ഉപകരണങ്ങള്‍ ഏറെ നാള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

Related News