Loading ...

Home International

ലിബിയൻ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

ട്രിപളി: ലിബിയന്‍ തലസ്ഥാനമായ ട്രിപളിയില്‍ പ്രധാനമന്ത്രി അബ്ദുല്‍ഹാമിദ് ദെയ്ബാഹി​ന്‍റെ വാഹനവ്യൂഹത്തിനു ​നേരെ വെടിവെപ്പ്.പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റ് സമ്മേളിക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബാണ് സംഭവം.

ഹാമിദ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. ഒരു വെടിയുണ്ട പ്രധാനമന്ത്രി സഞ്ചരിച്ച കാറി​ന്‍റെ ചില്ല് തുളച്ച്‌ അകത്തെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍അറിയിച്ചു. എന്നാല്‍, പ്രധാനമന്ത്രിയും ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തില്‍ ലിബിയന്‍ ചീഫ് പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി. ത​ന്നെ പുറത്താക്കി പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്ന് ഹാമിദ് പ്രഖ്യാപിച്ചിരുന്നു. ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തോടെയാണ് ലിബിയ കൂടുതല്‍ അസ്ഥിരമായത്. യു.എന്‍ പിന്തുണയുള്ള നാഷനല്‍ യൂനിറ്റി മാര്‍ച്ചിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഡിസംബര്‍ 24നു നടക്കാനിരുന്ന തെരഞ്ഞെടുപ്പിലെ പ്രധാനസ്ഥാനാര്‍ഥിയായിരുന്നു ഇദ്ദേഹം. എന്നാല്‍, അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവന്നു. അതിനുപിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് പാര്‍ലമെന്‍റ് പ്രഖ്യാപിച്ചത്.

Related News