Loading ...

Home Gulf

ഖത്തറില്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ മൊബൈല്‍ ഫോണുകളും ക്യാമറകളും ഉപയോഗിച്ച്‌ അപകടങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഖത്തര്‍ പീനല്‍ കോഡ് അനുസരിച്ച്‌ ഇത് ശിക്ഷാര്‍ഹമാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ അവയര്‍നെസ് ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് ഷെയ്ഖ് അഹമ്മദ് ഹസന്‍ അല്‍താനി അറിയിച്ചു.

അപകടങ്ങളുടെ മാത്രമല്ല ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഏത് അവസരത്തിലും ഈ നിയമം ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി. 2017-ലെ നിയമഭേദഗതി പ്രകാരം രാജ്യത്ത് രണ്ട് വര്‍ഷം വരെ തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റകൃത്യമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related News