Loading ...

Home International

ഗള്‍ഫ് യുദ്ധത്തിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്ത് ഇറാഖ്

ബാഗ്ദാദ്: ഗള്‍ഫ് യുദ്ധത്തിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്ത് ഇറാഖ്. സദ്ദാംഹുസൈന്റെ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ കുവൈറ്റിനെ തകര്‍ത്ത ഗള്‍ഫ് യുദ്ധത്തിലെ നഷ്ടപരിഹാരം ഐക്യരാഷ്‌ട്രസഭയ്‌ക്കാണ് ഇറാഖ് നല്‍കിയത്.വ്യക്തികള്‍, സ്ഥാപനങ്ങള്‍, മറ്റ് ഭരണകൂടങ്ങള്‍ എന്നിവര്‍ക്കാണ് പ്രത്യേകം പ്രത്യേകം നഷ്ടപരിഹാരം നല്‍കണമെന്ന് ഐക്യരാഷ്‌ട്ര രക്ഷാസമിതി തീരുമാനിച്ചത്.

സദ്ദാംഹുസൈന്റെ സൈന്യം ഏഴുമാസത്തോളമാണ് കുവൈറ്റ് അധിനിവേശത്തിന് ശ്രമിച്ചത്. എണ്ണപ്പാടങ്ങളും വിമാനതാവളങ്ങളും നിരവധി സ്ഥാപനങ്ങളും തകര്‍ത്തു കൊണ്ടാണ് ഗള്‍ഫ് മേഖലയെ ഇറാഖ് ദുരിതപൂര്‍ണ്ണമാക്കിയത്. 27 ലക്ഷം പേര്‍ക്കാണ് നഷ്ടം സംഭവിച്ചതെന്നാണ് കണക്കാക്കിയത്. എല്ലാവര്‍ക്കുമായി 352.5 കോടി ഡോളറാണ് എല്ലാവരുടേയും അപേക്ഷ പ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍ ഐക്യരാഷ്‌ട്ര രക്ഷാസമിതി നഷ്ടപരിഹാരതുക പുനര്‍നിര്‍ണ്ണയിക്കുകയായിരുന്നു. ഇത് പ്രകാരം 15 ലക്ഷം പേര്‍ക്കായി 52.4 ബില്യണ്‍ ഡോളറാണ് നിര്‍ദ്ദേശിച്ചത്.

എണ്ണക്കിണറുകള്‍ കത്തിയതില്‍ കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനാണ് ഏറ്റവു മധികം നഷ്ടപരിഹാരതുക ലഭിച്ചത്. 14.7 ബില്യണ്‍ ഡോളറിന് തുല്യമായ തുകയാണ് ഇറാഖ് നല്‍കിയത്. 2014നും 2018നുമിടയില്‍ ഇറാഖിലുണ്ടായ സാമ്ബത്തിക പ്രതിസന്ധി കാരണം തുക നല്‍കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. കൊറോണ കാലത്തിനിടെ ഈ വര്‍ഷം ജനുവരി 13നാണ് അവസാന ഘട്ട നഷ്ടപരിഹാര തുകയും ഐക്യരാഷ്‌ട്ര രക്ഷാ കൗണ്‍സിലിനെ ഏല്‍പ്പിച്ചത്.

ലോകജനതയോടെ മാപ്പ് പറഞ്ഞുകൊണ്ടാണ് ഇറാഖ് ഭരണകൂടം യുദ്ധകെടുതിയുണ്ടാക്കിയ ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കിയ വിവരം ധരിപ്പിച്ചത്. ഒരു രാജ്യത്തേയും ഒരു ജനത യേയും ആരും ആക്രമിക്കാതിരിക്കാന്‍ ഇത് ഒരു പ്രേരണയാണെന്നും ഇറാഖ് വിഷയ ത്തില്‍ ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ പറഞ്ഞു.

Related News