Loading ...

Home National

വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച്‌ ഇന്ത്യ

വിദേശത്ത് നിന്ന് ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് അടിയന്തരമായി വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.ഇന്ത്യയില്‍ നിര്‍മിക്കുന്ന ഡ്രോണുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.ഗവേഷണത്തിനും വികസനത്തിനും (R&D), പ്രതിരോധം, സുരക്ഷാ ആവശ്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എന്നാല്‍, അതിന് കൃത്യമായ അനുമതി എടുക്കേണ്ടതായി വരും. അതേസമയം, ഡ്രോണ്‍ ഘടകങ്ങളുടെ ഇറക്കുമതിക്ക് അനുമതിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Related News