Loading ...

Home International

ഓസ്ട്രേലിയയിൽ ഇന്ത്യൻ റസ്റ്റോറന്റിനുനേരെ ആക്രമണം

മെൽബൺ∙ സിഡ്നിയിലെ ഇന്ത്യൻ റസ്റ്റോറന്റിന് നേരെ ആക്രമണം. ഹാരീസ് പാർക്കിലെ തിരക്കുള്ള റസ്റ്റോററ്റിന്റെ മുൻവാതിലിനുനേരെ ആയുധധാരി വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.വെടിയുതിർത്തതിനുശേഷം ആയുധധാരി ഓടി മറയുകയായിരുന്നു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് ഒൻപതു മണിക്കു മുമ്പായിരുന്നു സംഭവം. വെടി ഉതിർക്കുമ്പോൾ ജീവനക്കാരുള്‍പ്പെടെ നാൽപ്പതോളം പേരാണ് റസ്റ്റോറന്റിൽ ​ഉണ്ടായിരുന്നത്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഏപ്രിലിലും ഹരീസ് പാർക്കിലെ ഇന്ത്യൻ റസ്റ്റോറന്റിന് നേരെ രാത്രിയിൽ ആക്രമണം ഉണ്ടായിരുന്നു.

Related News