Loading ...

Home International

ആക്​ടിവിസ്​റ്റുകള്‍ അപ്രത്യക്ഷരാകുന്നു; അഫ്ഗാനിലെ സ്ത്രീ സുരക്ഷയിൽ താലിബാനോട്​ ആശങ്ക അറിയിച്ച്‌​ യുഎന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാന്‍ യുഎന്‍ പ്രതിനിധിയായ ഡെബോറ ലിയോണ്‍സ് താലിബാന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ മുന്നാഴ്ചകളിലായി അഫ്ഗാനിസ്ഥാനിലെ പ്രമുഖ വനിതാ ആക്ടിവിസ്റ്റുകളെ കാണാതായതിനെ തുടര്‍ന്നാണ് ഡെബോറ ലിയോണ്‍സ് കൂടിക്കാഴ്​ച നടത്തിയത്. രാജ്യത്തെ സത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്രവും സംബന്ധിച്ച വിഷയങ്ങള്‍ താലിബാനുമായി ചര്‍ച്ചചെയ്തതായി അവര്‍ ട്വീറ്റ് ചെയ്തു.

പുതിയതായി തടവിലാക്കിയ ആളുകളെക്കുറിച്ച്‌ താലിബാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും യുഎന്‍ അറിയിച്ചു. അഫ്ഗാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിച്ച നിരവധി ആക്ടിവിസ്റ്റുകളുടെ തിരോധാനത്തെക്കുറിച്ച്‌ ബ്രിട്ടണും ജര്‍മനിയും ഉള്‍പ്പടെ നിരവധി ലോകരാജ്യങ്ങള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സ്ത്രീ ആക്ടിവിസ്റ്റുകളോട് ഇത്തരത്തിലുള്ള സമീപനം താലിബാന്‍ തുടരുകയാണെങ്കില്‍ അഫ്ഗാന് ലോകപിന്തുണ ഇല്ലാതാകുമെന്ന് ഡെബോറ ലിയോണ്‍സ് മുന്നറിയിപ്പ് നല്‍കി.

അഫ്ഗാന്‍ ജനതയില്‍ നിന്നും ലോകത്തില്‍ നിന്നും പിന്തുണ ലഭിക്കാന്‍ താലിബാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആക്ടിവിസ്റ്റുകളെ അന്യായമായി തടങ്കലില്‍ വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രത്യേക പ്രതിനിധിയായ റിന അമീറി അഭിപ്രായപ്പെട്ടു.

Related News