Loading ...

Home International

ആരോഗ്യം, വിനോദസഞ്ചാര മേഖലകളിലെ സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് യുഎഇയും ഇസ്രയേലും

ദുബായ്: ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള സുപ്രധാന കരാറുകളില്‍ യുഎഇയും ഇസ്രയേലും ഒപ്പുവച്ചു.പകര്‍ച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അബുദാബിയില്‍ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിര്‍മിക്കുമെന്ന് ഇസ്രയേല്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ആരോഗ്യരംഗത്തു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നേരത്തേ ധാരണയായിരുന്നു. ആരോഗ്യപരിപാലനം, മെഡിക്കല്‍ ഡേറ്റ സംരക്ഷണം, സൈബര്‍ സുരക്ഷ, മെഡിക്കല്‍ വിദ്യാഭ്യാസം, നിര്‍മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ സഹകരിക്കും. കോവിഡ് പ്രതിരോധത്തില്‍ വന്‍മുന്നേറ്റം നടത്തിയ യുഎഇയും ഇസ്രയേലും സംയുക്ത ഗവേഷണങ്ങള്‍ക്കു തുടക്കമിടും.

ഇരുരാജ്യങ്ങളിലെയും ആരോഗ്യവിദഗ്ധര്‍ പരസ്പരം സന്ദര്‍ശനം നടത്തുകയും വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. ഇസ്രയേലില്‍ നിന്നുള്ള സന്ദര്‍ശകര്‍ കൂടിയതിനാല്‍ കൂടുതല്‍ ടൂറിസം പദ്ധതികള്‍ക്കു രൂപം നല്‍കും. 2020 സെപ്റ്റംബര്‍ 15നാണ് ഇസ്രയേല്‍-യുഎഇ സൗഹൃദം ആരംഭിച്ചത്. 10 വര്‍ഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകള്‍ ലക്ഷം കോടി ഡോളറിലെത്തിക്കുകയാണു ലക്ഷ്യം.

Related News