Loading ...

Home National

ഡല്‍ഹി സര്‍വകലാശാലയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാത്തതില്‍ വൻ പ്രതിഷേധം

ഡല്‍ഹി സര്‍വകലാശാലയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ആര്‍ട്സ് വിഭാഗത്തിന് മുന്നിലെ റോഡ് ഉപരോധിച്ചു.ക്ലാസുകള്‍ ഉടന്‍ ആരംഭിച്ചില്ലെകില്‍ ക്ലാസ് മുറികളുടെ പൂട്ട് തകര്‍ക്കേണ്ടിവരുമെന്ന് എസ് എഫ് ഐ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെയാണ് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍, ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി കോളജുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് ദിവസങ്ങള്‍ക്കുശേഷവും കാമ്ബസ് തുറക്കാത്തതിനെത്തുടര്‍നാണു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തിങ്കളാഴ്ച സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫീസിനുപുറത്ത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

അധ്യാപകസംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 53-ലധികം ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായി ബഹിഷ്കരിച്ചതായും എസ്.എഫ്‌.ഐ. അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വകലാശാല തുറക്കുമെന്നും ഇക്കാര്യത്തില്‍ പദ്ധതി രൂപീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

Related News