Loading ...

Home National

ജമ്മു കശ്മീരിൽ ചെനാബ് നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം നിർമ്മിക്കുന്നു

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചെനാബ് നദിക്ക് കുറുകെ1.3 കിലോമീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ഇന്ത്യന്‍ റെയില്‍വേ നിര്‍മിക്കുന്നു. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്‌ബിആര്‍എല്‍) പദ്ധതിക്ക് കീഴില്‍ കത്രയ്ക്കും ബനിഹാലിനും ഇടയിലുള്ള 111 കിലോമീറ്റര്‍ പാതയിലെ നിര്‍ണായക ലിങ്കാണ് പാലമെന്ന് പറയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിന്റെ കമാനത്തിന്റെ ചിത്രം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച പങ്കുവച്ചു. "മേഘങ്ങള്‍ക്ക് മുകളിലൂടെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ #കമാനം #ചെനാബ് പാലം," അദ്ദേഹം എഴുതി.359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന നിലയില്‍ അറിയപ്പെടുന്ന ഈ പാലം പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ ഉയരത്തിലാണ്.സമീപകാല ചരിത്രത്തില്‍ ഇന്ത്യയിലെ ഏതൊരു റെയില്‍വേ പദ്ധതിയും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സിവില്‍ എഞ്ചിനീയറിംഗ് വെല്ലുവിളിയാണ് പാലത്തിന്റെ നിര്‍മാണം.

Related News