Loading ...

Home National

യു​പി​യി​ല്‍ ഒ​ന്നാം​ഘ​ട്ട പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അവസാനിച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും.11 ജി​ല്ല​ക​ളി​ലെ 58 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 615 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

ബി​ജ്‌​നോ​റി​ല്‍ ന​ട​ക്കു​ന്ന ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ റാ​ലി​യെ വെ​ര്‍​ച്വ​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബി​ജ്നോ​റി​ല്‍ തി​ങ്ക​ളാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ മോദി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ന്തി​മ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ യു​പി​യി​ലു​ണ്ട്. ജാ​ട്ട് വോ​ട്ടു​ക​ള്‍ ഏറെയുള്ള പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യി​ലെ ഒ​ന്നാം​ഘ​ട്ടം ബി​ജെ​പി​ക്കും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്കും നി​ര്‍​ണാ​യ​ക​മാ​ണ്.

Related News