Loading ...

Home International

ഇസ്രായേലുമായി സൈനിക, സുരക്ഷാ കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍

ഇസ്രായേലുമായി സൈനിക, സുരക്ഷാ കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ കാര്യങ്ങളിലുള്ള സഹകരണത്തിന് കരാറിലേര്‍പ്പെട്ടത്.

ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യവുമായി ഇസ്രായേല്‍ ഉണ്ടാക്കുന്ന ആദ്യത്തെ സുരക്ഷാ സഹകരണ കരാറാണ് ബഹ്‌റൈനുമായി ഒപ്പുവച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ്, സൈനിക കാര്യങ്ങള്‍, പ്രതിരോധ വ്യവസായം എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനായി യു.എ.ഇ യും ബഹ്‌റൈനും യു.എസ് മദ്ധ്യസ്ഥതയില്‍ അബ്രഹാം കരാറില്‍ ഒപ്പുവച്ച്‌ ഒരു വര്‍ഷം പിന്നിടുമ്ബോള്‍ ബഹ്‌റൈനുമായി സുരക്ഷാ കരാറില്‍ ഏര്‍പ്പെടാനായത് വലിയ നേട്ടമാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് അഭിപ്രായപ്പെട്ടു. മേഖലയിലെ സുസ്ഥിരത നിലനിറുത്താന്‍ കരാര്‍ സഹായകരമാകുമെന്ന് ഗാന്റ്സ് കൂട്ടിച്ചേര്‍ത്തു.

Related News