Loading ...

Home National

അ​ഹ​മ്മ​ദാ​ബാ​ദ് സ്ഫോ​ട​നം; 49 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി: 28 പേ​രെ വെ​റു​തെ വി​ട്ടു

ഗു​ജ​റാ​ത്ത്: അ​ഹ​മ്മ​ദാ​ബാ​ദ് സ്‌​ഫോ​ട​ന പ​ര​മ്പ​ര കേ​സി​ല്‍ 49 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി.28 പേ​രെ വെ​റു​തെ വി​ട്ടു. പ്ര​തി​ക​ളു​ടെ ശി​ക്ഷ ബു​ധ​നാ​ഴ്ച വി​ധി​ക്കും.ഗു​ജ​റാ​ത്ത് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ.​ആ​ര്‍. പ​ട്ടേ​ലാ​ണ് പ്ര​തി​ക​ളെ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ല്‍13 വ​ര്‍​ഷം വി​ചാ​ര​ണ നീ​ണ്ടു.

കേ​സി​ല്‍ 20 എ​ഫ് ഐ​ആ​റു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 2008 ജൂ​ലൈ 26ന് ​ന​ട​ന്ന സ്‌​ഫോ​ട​ന പ​ര​മ്പ​ര​യി​ല്‍ 56 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 200 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദീ​ന്‍ ആ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം

Related News