Loading ...

Home Gulf

വിദേശികള്‍ക്കുള്ള വിവാഹ നിയമം ലളിതമാക്കി അബുദാബി

അബുദാബി: വിദേശികള്‍ക്കുള്ള വിവാഹ നിയമം ലളിതമാക്കി അബുദാബി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനുമായ ശൈഖ് മുന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജ്യാന്തര മാനദണ്ഡം അനുസരിച്ചുള്ള പുതിയ വിവാഹബന്ധ നിയമത്തിന് അംഗീകാരം നല്‍കി.അബുദാബിയിലെ സിവില്‍ ഫാമിലി കോര്‍ട്ടിലാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്.

വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്ബത്തിക അവകാശങ്ങളില്‍ തീരുമാനമെടുക്കല്‍, വില്‍പത്രം, പിന്‍തുടര്‍ച്ചാവാകാശം, ദത്തെടുക്കല്‍ തുടങ്ങി 52 കാര്യങ്ങള്‍ സിവില്‍ കുടുംബ കോടതിയുടെ അധികാരപരിധിയില്‍ വരും. സങ്കീര്‍ണ നടപടികളും നീണ്ട സാക്ഷി വിസ്താരവും ഒഴിവാക്കി ഇരുവരുടെയും സമ്മതത്തോടെ വിവാഹമോചനത്തിന് അവസരമൊരുക്കുമെന്നതും നിയമത്തിന്റെ സവിശേഷതയാണ്. വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശത്തിനു അവകാശമുണ്ട്. ദാമ്ബത്യകാല ദൈര്‍ഘ്യം, പ്രായം, സാമ്ബത്തിക സ്ഥിതി എന്നിവയെല്ലാം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. കുട്ടിയെ നോക്കാനായി ജീവിത പങ്കാളികളില്‍ ആരെങ്കിലും ജോലി ഉപേക്ഷിക്കേണ്ടി വന്നാല്‍ സാമ്ബത്തിക സഹായം നല്‍കാന്‍ പങ്കാളിക്കു ബാധ്യതയുണ്ടെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അമുസ്ലിം വില്‍പത്രം റജിസ്റ്റര്‍ ചെയ്യല്‍, ഒരു പ്രവാസിക്ക് അവന്റെ/അവളുടെ എല്ലാ സ്വത്തുക്കളും അവന്‍/അവള്‍ ആഗ്രഹിക്കുന്നവര്‍ക്ക് മരണശേഷം വീതിച്ചു നല്‍കുന്നതിനുള്ള അവകാശമുണ്ട്. വില്‍പത്രം എഴുതാതെ മരിച്ചാല്‍ സ്വത്തിന്റെ പകുതി ഇണയ്ക്കും ബാക്കി മക്കള്‍ക്കും വീതിച്ചു നല്‍കുമെന്നും നിയമത്തില്‍ പറയുന്നു.

Related News