Loading ...

Home National

വിവാദം മുറുകുന്നു; കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രത്യേക ക്ലാസ് മുറിയിലിരുത്തി


കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. കുന്ദാപൂരിലെ ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ തിങ്കളാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രത്യേക ക്ലാസുമുറികളില്‍ ഇരുത്തി.
ഇവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാനായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഗേറ്റിന് പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇതെന്നാണ് കോളജ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

പരീക്ഷകള്‍ക്ക് രണ്ടുദിവസം മാത്രമാണ് ബാക്കിനില്‍ക്കുന്നതെന്നും ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്നും പ്രിന്‍സിപ്പലിനോട് വിദ്യാര്‍ഥിനികള്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഹിജാബ് നീക്കം ചെയ്തതിനുശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍ രാമകൃഷ്ണ ജിജെ. ക്ലാസില്‍ ഹിജാബ് അഴിക്കില്ലെന്ന നിലപാടില്‍ വിദ്യാര്‍ഥിനികളും ഉറച്ചുനില്‍ക്കുകയായിരുന്നു.

Related News