Loading ...

Home USA

പെസഹാ തിരുനാളും, പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ നടന്നു

ന്യൂജഴ്സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു. പ്രാര്‍ഥനാ മുഖരിതമായ അന്തരീഷത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു. 12 കുട്ടികള്‍ യേശുവിെന്‍റ പ്രതിനിധികളായ ശിഷ്യ·ാരായി അണിനിരന്നപ്പോള്‍ വികാരി. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്സ് കുഞ്ഞുങ്ങളുടെ കാല്‍ കഴുകി തുടച്ച്‌ ചുംബിച്ചു.

മാര്‍ച്ച്‌ 29-നു വ്യാഴാഴ്ച വൈകിട്ട് 7.30ന് പെസഹാ തിരുനാളിന്‍റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. വികാരി. à´«à´¾. ലിഗോറി ജോണ്‍സന്‍ ഫിലിപ്സ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. à´«à´¾. പ്രീജോ പോള്‍ പാറക്കല്‍, à´«à´¾. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മ്മികനായി. 

തൃശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. പ്രീജോ പോള്‍ പാറക്കല്‍ യഹൂദ·ാരുടെ പെസഹാ ആചാരണത്തെപ്പറ്റിയും, വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെപ്പറ്റിയും, വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുസഭയുടെ പഠനത്തെ ആസ്പത മാക്കി നടത്തിയ വചനശുശ്രൂഷ പെസഹാ ആഘോഷത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ വിജ്ഞാനപ്രദവുമായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും, കുട്ടികള്‍ക്കായി പരന്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും, പാല്‍കുടിക്കല്‍ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു.വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെ ഓര്‍മ്മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും നടന്നുവരുന്നു.

ആരാധനക്കായി മനോഹരമായി നിര്‍മിക്കപ്പെട്ട പ്രത്യക ആരാധനാ പീഠത്തിനു ജെയിംസ് പുതുമന നേതൃത്വംനല്‍കി. പെസഹാ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ മേരിദാസന്‍ തോമസ്, ജസ്റ്റിന്‍ ജോസഫ്, മിനിഷ് ജോസഫ്, സാബിന്‍ മാത്യു എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നല്‍കി. വെബ്: www.StthomasSyronj.org സെബാസ്റ്റ്യന്‍ ആന്‍റണി അറിയിച്ചതാണിത്. 

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Related News