Loading ...

Home Europe

ചാള്‍സിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നല്‍കുമെന്ന് എലിസബത്ത് രാജ്ഞി

ലണ്ടന്‍: ചാള്‍സിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നല്‍കുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി.തന്‍റെ ഭരണത്തിന്‍റെ 70ാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് രാജ്ഞി മകന്‍ ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലക്ക് 'ക്വീന്‍ കൊന്‍സൊറ്റ്' (രാജപത്നി) പദവി നല്‍കുന്ന വിവരം വെളിപ്പെടുത്തിയത്. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്ബോള്‍, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില രാജ പത്നിയായിരിക്കുമെന്ന് രാജ്ഞി പറഞ്ഞു.

ആദ്യഭാര്യ ഡയാന രാജകുമാരിയുടെ മരണശേഷം 2005ലാണ് ചാള്‍സ് കാമിലയെ വിവാഹം ചെയ്തത്. ചാള്‍സ് രാജാവായി സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെ കാമിലക്ക് 'പ്രിന്‍സസ് കൊന്‍സൊറ്റ്' പദവി നല്‍കാനാണ് തീരുമാനം. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുഖ്യധാരയില്‍ കാമില‌യ്ക്ക് സ്ഥാനം ഉറപ്പിച്ചു നല്‍കുന്നതാണ് എലിസബത്ത് രാജ്ഞിയുടെ പ്രഖ്യാപനം.1952 ഫെബ്രുവരി 6 ന് പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് തന്‍റെ 25ാം വയസിലാണ് എലിസബത്ത് രാജ്ഞിയായി ചുമതലയേറ്റത്.

Related News