Loading ...

Home International

ആഗോള ചിപ്പ് ക്ഷാമത്തില്‍ പ്രതിസന്ധിയിലായി വാഹന നിർമ്മാണ മേഖലയും

മുംബൈ: ആഗോളതലത്തില്‍ തുടരുന്ന ചിപ്പ് ക്ഷാമം യാത്രാ വാഹനങ്ങളുടെ വില്‍പ്പനയെയും പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്.2022 തുടക്കത്തില്‍ തന്നെ വാഹന വില്‍പ്പനയില്‍ 10 ശതമാനമാണ് ഇടിവ് റിപ്പോര്‍ട്ട് ചെയ്തത്. സെമി കണ്ടക്ടറുകളുടെ ക്ഷാമം മൂലം കമ്ബനികള്‍ തങ്ങളുടെ വാഹന നിര്‍മ്മാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2,87,424 യൂണിറ്റായിരുന്ന വില്‍പ്പന ഇത്തവണ 2,58,329 ആയി കുറഞ്ഞു. 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് വാഹന ഡീലര്‍മാരുടെ സംഘടന FADA ചൂണ്ടിക്കാട്ടുന്നു. ഇരു ചക്ര വാഹനങ്ങളുടെ വില്‍പ്പനയെയും ചിപ്പ് ക്ഷാമം ബാധിച്ചിട്ടുണ്ട്. 2021-ജനുവരിയില്‍ 11,75,832 യൂണിറ്റുകള്‍ ആയിരുന്ന വില്‍പ്പന 2022-ല്‍ 10,17,785 ആയി കുറയുകയായിരുന്നു.ട്രാക്ടര്‍ വില്‍പ്പന 2021 ജനുവരിയിലെ 61,485 യൂണിറ്റില്‍ നിന്ന് 9.86 ശതമാനം കുറഞ്ഞ് 2022-ല്‍ 55,421 യൂണിറ്റായിരുന്നു. ആശ്വസിക്കാന്‍ വകയുള്ളത് വാണിജ്യ വാഹന വില്‍പനയിലാണ് ഇത് കഴിഞ്ഞ ജനുവരിയില്‍ 20.52 ശതമാനം വര്‍ധിച്ച്‌ 67,763 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇത് 56,227 യൂണിറ്റായിരുന്നു.

ത്രീ-വീലര്‍ റീട്ടെയില്‍ വില്‍പ്പനയും 29.8 ശതമാനം വര്‍ധിച്ച്‌ 2022 ജനുവരിയില്‍ 40,449 യൂണിറ്റിലെത്തി, ഒരു വര്‍ഷം മുമ്ബ് ഇത് 31,162 യൂണിറ്റായിരുന്നു.2021 ജനുവരിയിലെ 16,12,130 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസത്തെ വിഭാഗങ്ങളിലുള്ള മൊത്തം വില്‍പ്പന 10.69 ശതമാനം ഇടിഞ്ഞ് 14,39,747 യൂണിറ്റുകളായി. ചിപ്പ് ക്ഷാമം തുടര്‍ന്നാല്‍ വീണ്ടും വാഹനങ്ങളുടെ വില്‍പ്പനയെ  ഗണ്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News