Loading ...

Home Australia/NZ

വ്രതശുദ്ധിയുടെ നിറവില്‍ മെല്‍ബണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ശുശ്രൂഷകള്‍ നടന്നു

മെല്‍ബണ്‍: ലോകമെന്പാടും യേശുക്രിസ്തുവിന്‍റെ പീഡാനുഭവും ഉയിര്‍പ്പും അനുസ്മരിക്കുന്ന അവസരത്തില്‍ വലിയ നോന്പിന്‍റെ അനുഗ്രഹീതമായ പര്യവസാനത്തിനായി മെല്‍ബണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലും സാക്ഷിയായി.

പീഡാനുഭവ ആഴ്ചയുടെ പ്രാരംഭമായി ഓശാന ശുശ്രൂഷകള്‍ കത്തീഡ്രലിലും ക്ലേറ്റന്‍ സെന്‍റ് ഗ്രിഗോറിയോസ് ചാപ്പലിലും നടന്നു. ഈന്തപ്പനയുടെ കുരുത്തോലകള്‍ ഏന്തി ഓശാന പാട്ടുകളുമായി നൂറുകണക്കിനു വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. 

തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവിധ ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മുഖ്യകാര്‍മികത്വം വഹിച്ചു. 

പെസഹായുടെ ശുശ്രൂഷകള്‍ 28നു (ബുധന്‍) 6.30നു സന്ധ്യനമസ്കാരത്തോടെ ആരംഭിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷ 29നു (വ്യാഴം) വൈകുന്നേരം 4.30 ന് ക്ലേറ്റന്‍ ചാപ്പലില്‍ നടന്നു. 

ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ 30 നു രാവിലെ എട്ടിന് ആരംഭിച്ചു.
ശനിയാഴ്ച രാവിലെ 7.30നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം 
ആറിന് ഉയിര്‍പ്പിന്‍റെ ശുശ്രൂഷകകളും നടന്നു. 

മെല്‍ബണിലെ വിവിധസ്ഥലങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന പീഡാനുഭവ ആഴ്ചയിലെ ശുശ്രൂഷകളുടെ അനുഗ്രഹകരവും സുഗമവുമായ നടത്തിപ്പിനു സഹ വികാരി ഫാ. സജു ഉണ്ണൂണ്ണി, കൈക്കാരന്‍ എം. സി. ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി വികാരി ഫാ. പ്രദീപ് പൊന്നച്ചന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍

Related News