Loading ...

Home National

1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യുഎഇയില്‍ അറസ്റ്റില്‍; ഇന്ത്യയ്ക്ക് കൈമാറും

ന്യുഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികളില്‍ ഒരാളായ അബു ബക്കര്‍ യുഎഇയില്‍ അറസ്റ്റില്‍.പ്രതിയെ ഉടന്‍തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് സൂചന. മുംബൈയില്‍ പലയിടങ്ങളില്‍ നടന്ന പന്ത്രണ്ടോളം സ്‌ഫോടനങ്ങളില്‍ 257 പേരാണ് മരണമടഞ്ഞത്. 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാകിസ്താന്‍ അധിനിവേശ കശ്മീരില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയ ഭീകരനാണ് അബു ബക്കര്‍ . സ്‌ഫോടന പരമ്ബരയ്ക്കുള്ള ആര്‍.ഡി.എക്‌സ് വച്ചതും ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ വസതിയില്‍ ഗൂഢാലോചന നടത്തിയതിലും പദ്ധതി തയ്യാറാക്കിയതിലും അബു ബക്കറിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ 29 വര്‍ഷമായി ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന കൊടുംകുറ്റവാളിയാണ് അബു ബക്കര്‍. അബു ബക്കര്‍ അബ്ദുള്‍ ഗഫൂര്‍ ഷെയ്ഖ് എന്നാണ് മുഴുവന്‍ പേര്. ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായികളായ മുഹമ്മദ്, മുസ്തഫ ദോസ്സ എന്നിവര്‍ക്കൊപ്പം കള്ളക്കടത്തായിരുന്നു ഇയാളുടെ പ്രധാന ജോലി. സ്വര്‍ണം, വിലകൂടിയ വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ് എന്നിവ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മുംബൈയിലും സമീപ പ്രദേശങ്ങളിലും എത്തിക്കുകയായിരുന്നു കള്ളക്കടത്തിന്റെ രീതി. 1997ല്‍ ഇയാള്‍ക്കെതിരെ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related News