Loading ...

Home National

നീറ്റ് ഒഴിവാക്കല്‍ ബില്ലില്‍ ഉറച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍; ബില്‍ ഗവര്‍ണര്‍ക്ക് തിരിച്ചയക്കും

ചെന്നൈ: നീറ്റ് പരീക്ഷയില്‍ നിന്നുള്ള ഒഴിവാക്കല്‍ ബില്‍ നിയമസഭയില്‍ വീണ്ടും പാസാക്കുമെന്നും ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് അംഗീകാരത്തിനായി തിരിച്ചയക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ബില്‍ പാസാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്നും അതിനുള്ള തീയതി സ്പീക്കര്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബില്‍ പാവപ്പെട്ടവരുടെയും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളുടെയും താല്‍പര്യം സംരക്ഷിക്കുന്നില്ലെന്നും സിഎംസി വെല്ലൂര്‍ കേസില്‍ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആദ്യം ബില്‍ മടക്കിയത്. എന്നാല്‍ കോടതി ഉത്തരവ് സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണ അധികാരവുമായി ബന്ധപ്പെട്ടതല്ലെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിലപാട്.

Related News