Loading ...

Home National

രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നടപ്പാക്കാൻ തീരുമാനം

തൃശ്ശൂര്‍: സ്വയംഭരണാധികാരമുള്ളതടക്കം രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നടപ്പാക്കും.യോഗ്യതാപരീക്ഷയില്‍ മികച്ച വിജയം നേടിയാല്‍േപാലും ഉയര്‍ന്ന ഫീസുമൂലം മെഡിക്കല്‍ പഠനം അന്യമാകുന്ന ആയിരക്കണക്കിന് കുട്ടികളുണ്ട്.

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ബിരുദ, ബിരുദാനന്തരബിരുദ പഠനത്തിന്റെ ഫീസ് നിശ്ചയിക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കി. കോളേജുകള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് പകുതി സീറ്റുകളില്‍ ബാധകമാകുക. സര്‍ക്കാര്‍ ക്വാട്ടയായ മെറിറ്റില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ആദ്യം ലഭിക്കുക. വിദ്യാര്‍ഥികളില്‍ പകുതിപേര്‍ക്ക് സര്‍ക്കാര്‍ കോളേജുകളിലെ ഫീസായിരിക്കും.

മറ്റുള്ള കുട്ടികളുടെ ഫീസ് നിശ്ചയിക്കുന്നതിനും വ്യക്തമായ നിബന്ധനകളുണ്ട്. ഒരുവിധത്തിലുള്ള ക്യാപ്പിറ്റേഷന്‍ ഫീസും അനുവദിക്കില്ല. ഫീസ് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനപ്രമാണം ലാഭമാകരുത്. എന്നാല്‍, സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവിനെ അടിസ്ഥാനമാക്കിയാകണം ഫീസ് നിശ്ചയിക്കാന്‍.

Related News