Loading ...

Home International

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; ഡല്‍ഹിയിലും നോയിഡയിലും ജമ്മുകശ്മീരിലും പ്രകമ്പനം

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അഫ്ഗാന്‍-താജിക്കിസ്താന്‍ അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായത്.ഇതിന്റെ ​പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ഡല്‍ഹി, നോയിഡ, ജമ്മുകശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അഫ്ഗാന്‍ ഭൂചലനത്തെ തുടര്‍ന്ന് പ്രകമ്ബനമുണ്ടായത്.

20 സെക്കന്‍ഡ് നേര​ത്തേക്ക് ചെറിയ ഭൂചലനമുണ്ടായെന്ന് നോയിഡ നിവസികള്‍ ട്വീറ്റ് ചെയ്തു. ​'ആദ്യം തനിക്ക് തലചുറ്റുകയാണെന്നാണ് തോന്നിയത്. അപ്പോള്‍ ഞാന്‍ കണ്ണുകളടച്ചു. പിന്നീട് ഫാനിലേക്ക് ​നോക്കിയപ്പോഴാണ് ഭൂചലനമാണെന്ന് മനസിലായത്'. ശക്തമായ പ്രകമ്ബനം 30 സെക്കന്‍ഡ് വരെ നീണ്ടുനിന്നുവെന്ന് നോയിഡ സ്വദേശി ശശാങ്ക് സിങ് ട്വീറ്റ് ചെയ്തു.നാഷണല്‍ സീസ്മോളജി സെന്ററിന്റെ ട്വീറ്റ് പ്രകാരം അഫ്ഗാനിസ്താന്‍-താജിക്കിസ്താന്‍ അതിര്‍ത്തിയില്‍ ഭൂമിയില്‍ 181 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, നാശനഷ്ടവും പരിക്കും മരണവും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല

Related News