Loading ...

Home Gulf

ഇന്ത്യന്‍ ഐഐടികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

ദുബായ് : ഐ ഐ ടി അടക്കമുള്ള ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മധ്യപൂര്‍വ രാജ്യങ്ങളില്‍ കാമ്ബസുകള്‍ ആരംഭിക്കാന്‍ നടപടി തുടങ്ങി .
ഇന്ത്യയിലെ ഏഴു ഐ ഐ ടി കളിലെയും നാലു കേന്ദ്ര സര്‍വ്വകലാശാലകളുടെ വൈസ് ചാന്സലറാന്‍മാരും അടങ്ങുന്ന സമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

16 അംഗ കമ്മറ്റിയെ ആണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഐ ഐ ടി കളില്‍ നിന്നും ഡയറക്ടറന്മാരെയും , നാലു സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലറന്മാരെയും ഉള്‍പ്പെടുത്തിയാണ് കമ്മറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഏറ്റവും അധികം ഇന്ത്യക്കാര്‍ പ്രവാസികളായ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ് പ്രത്യേക പരിഗണന നല്‍കുന്നത്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് മാര്‍ച്ച്‌ 17 ന് സമര്‍പ്പിക്കാനാണ് തീരുമാനം .

സൗദി അറേബ്യയിലും ഈജിപ്റ്റിലും കാമ്ബസുകള്‍ ആരംഭിക്കാനാണ് ഡല്‍ഹി ഐ ഐ ടി താല്‍പര്യപ്പെടുന്നത്. പ്രധാന നഗരത്തില്‍ 100 ഏക്കര്‍ സ്ഥലത്തു കാമ്ബസ് ആരംഭിക്കുന്നതിനും 240 വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാനുമാണ് പദ്ധതിയിടുന്നത്. ഐ ഐ ടി കള്‍ ഒത്തൊരുമിച്ച്‌ കാമ്ബസുകള്‍ തുറക്കുന്നതിനെ ക്കുറിച്ചും , ഓരോ ഐ ഐ ടി കളും കാമ്ബസുകള്‍ തുറന്നു അന്താരാഷ്ട്ര തലത്തില്‍ ഒരു മത്സരത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി .

ഇന്ത്യയിലെ ഉയര്‍ന്ന നിലവാരമുള്ള സര്‍വ്വകലാശാലകളുടെ കാമ്ബസുകള്‍ തുറക്കുന്നതിനുള്ള പഠനവും ഇതോടൊപ്പം നടക്കും. 60 ശതമാനം അധ്യാപകരെയും കാമ്ബസുകള്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തു നിന്നും റിക്രൂട്ട് ചെയ്യുമെങ്കിലും മൂന്നു വര്‍ഷത്തിലൊരിക്കല്‍ അവര്‍ ഒരു സെമസ്റ്റര്‍ ഇന്ത്യയിലെ ഐ ഐ ടികളില്‍ പ്രവര്‍ത്തിക്കണം. സൗദി അറേബ്യയില്‍ ലാഭകരമായ രീതിയില്‍ കാമ്ബസ് നടത്തുന്നതിനുള്ള ഒരു നിര്‍ദ്ദേശം കമ്മറ്റിക്ക് മുന്‍പില്‍ പരിഗണനക്കുണ്ട്. ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങളില്‍ ഇനിയും അന്തിമ തീരുമാനങ്ങള്‍ ആയിട്ടില്ല എന്നാണ് സൂചന 

Related News