Loading ...

Home Gulf

പൊതുമാപ്പ് ലഭിച്ചവർ പത്ത്‌ ദിവസത്തിനകം രാജ്യം വിടണമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

ദോഹ : പൊതുമാപ്പ് കാലയളവില്‍ യാത്രാനുമതി ലഭിക്കുന്ന പ്രവാസികള്‍ പത്ത് ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച്‌ നടത്തിയ വെബിനാറിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രേഖകള്‍ ശരിയാക്കാന്‍ അനുവദിച്ച കാലാവധി 2022 മാര്‍ച്ച്‌ 31 ന് അവസാനിക്കും. അതിന് മുന്‍പായി രേഖകള്‍ ശരിയാക്കിയ ശേഷമോ രേഖകള്‍ ശരിയാക്കുന്നതിന്റെ ഭാഗമായോ രാജ്യം വിടുന്ന പ്രവാസികള്‍ പത്ത് ദിവസത്തിനകം യാത്ര തിരിക്കണമെന്നാണ് നിര്‍ദ്ദേശം.

രേഖകള്‍ ശരിയായി യാത്രാ നുമതി ലഭിക്കുന്ന ദിവസം മുതലുള്ള പത്ത് ദിവസങ്ങളാണ് കണക്കാക്കുക. അതേസമയം മതിയായ രേഖകള്‍ ഇല്ലാതെ 18 വയസില്‍ താഴെ ഉള്ളവര്‍ പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാന്‍ വിലക്ക് ഏര്‍പ്പെടുത്തുകയോ , അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കി .2021 ഒക്ടോബര്‍ 10 മുതലാണ് രേഖകള്‍ ശരിയാക്കാന്‍ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്.

Related News