Loading ...

Home National

നീറ്റ് പി.ജി 2022 നീട്ടി; പുതിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (പി.ജി) 2022 മാറ്റി. ആറ് മുതല്‍ എട്ട് ആഴ്ചവരെയാണ് നീട്ടിവെക്കുക.കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

മാര്‍ച്ച്‌ 12ന് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്ബാണ് പരീക്ഷ മാറ്റിയതായ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്.ജനുവരി 25ന് ആറ് എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. കോവിഡ് ഡ്യൂട്ടി കാരണം അവരുടെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് അടക്കം മുടങ്ങിയെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജി ഫെബ്രുവരി നാലിന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരാണ് പരിഗണിക്കുക.പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

Related News