Loading ...

Home International

സിറിയയില്‍ യു.എസ് വ്യോമാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ യു.എസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ ആറ് കുഞ്ഞുങ്ങളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു.അത്മേ നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളിലാണ് യു.എസ് ഇന്നലെ രാത്രി വ്യോമാക്രമണം നടത്തിയത്. പ്രദേശത്തെ ഒരു കെട്ടിടം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അല്‍ഖാഇദയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് ലക്ഷ്യമാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മണിക്കൂറോളം നേരം ഹെലികോപ്ടറുകള്‍ മേഖലയില്‍ നിരീക്ഷണം നടത്തിയ ശേഷമാണ് വ്യോമാക്രമണമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണത്തിന് മുമ്ബ് പ്രദേശവാസികളോട് സ്ഥലത്തുനിന്ന് മാറാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു.

ആക്രമണത്തിന്‍റെ വിശദവിവരങ്ങള്‍ പെന്‍റഗണ്‍ വ്യക്തമാക്കിയില്ല. ഭീകരവിരുദ്ധ ആക്രമണമാണ് നടത്തിയതെന്നും നീക്കം വിജയകരമാണെന്നും പ്രസ്താവനയില്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രമായി കരുതുന്ന നഗരമാണ് ഇദ്‌ലിബ്.

Related News